ജെറുസലേം : ഗാസയിലേയ്ക്ക് സഹായവുമായി പോയ ലിബിയന്‍ കപ്പല്‍ അമല്‍തിയയെ ഇസ്രയേലി നാവിക സേന തടഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കപ്പലിന്റെ എഞ്ചിനില്‍ ചില തകരാറുകള്‍ രൂപപ്പെടുകയും കപ്പല്‍ അറ്റകുറ്റ പണികള്‍ക്കായി എന്‍ജിന്‍ നിര്‍ത്തിവെച്ചു ചലനമറ്റു കിടക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇസ്രയേലി നാവിക സേന കപ്പലിനെ വളഞ്ഞത്. ഗാസയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ വെച്ച് നാല് ഇസ്രയേലി മിസൈല്‍ വാഹിനി യുദ്ധ ക്കപ്പലുകള്‍ ലിബിയന്‍ കപ്പലിനെ വളയുകയും കപ്പല്‍ ഇസ്രയേലി തുറമുഖത്ത് അടുപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിബിയന്‍ നേതാവ് മൊഅമ്മര്‍ ഗദ്ദാഫിയുടെ പുത്രന്റെ നേതൃത്വത്തിലുള്ള സഹായമായ 2000 ടണ്‍ ഭക്ഷണവും മരുന്നുകളുമാണ് കപ്പലില്‍ ഉള്ളത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്