ന്യൂയോര്‍ക്ക് : ജെറുസലേമില്‍ വീണ്ടും പുതിയ വീടുകള്‍ നിര്‍മ്മിച്ച് കുടിയേറ്റം നടത്താന്‍ നടത്തുന്ന ഇസ്രയേലിന്റെ പദ്ധതികളെ അംഗീകരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 2600 പുതിയ വീടുകള്‍ നിര്‍മ്മിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ സമാധാനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കടക വിരുദ്ധമാണ് ഈ നടപടി എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. ഇത്തരം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാതെ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ആവില്ല എന്നാണ് പലസ്തീന്‍കാര്‍ പറയുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, ഐക്യരാഷ്ട്രസഭ, പലസ്തീന്, യുദ്ധം