ന്യൂയോര്‍ക്ക് : മദ്ധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അലയടിച്ച വിപ്ലവത്തിന്റെ കാറ്റില്‍ പറന്നു പോയത് 55 ബില്യന്‍ ഡോളര്‍ എന്ന് കണ്ടെത്തല്‍. അള്‍ജീരിയ, ടുണീഷ്യ, യെമന്‍, ബഹറൈന്‍, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ ജനാധിപത്യ അനുകൂല പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഐ. എം. എഫ്. നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് വെളിപ്പെട്ടത്. എന്നാല്‍ ഇത് മൂലം പൊടുന്നനെ ഉയര്‍ന്ന എണ്ണ വില പ്രക്ഷോഭം കാര്യമായി ബാധിക്കാഞ്ഞ കുവൈത്ത്, യു. എ. ഇ., സൗദി അറേബ്യ എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനുകൂലമായി ഭാവിച്ചു എന്നും പഠനം സൂചിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം, സാമ്പത്തികം