കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ് സയിദ് എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ് സയിദ് എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ് കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.
ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.
ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ് പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം