കൈറോ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈജിപ്റ്റ് ട്വിറ്റര്‍ നിരോധിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യ ധാരാ പത്രങ്ങളെ അപേക്ഷിച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും പിന്തുണ നല്‍കി പോന്നിട്ടുള്ളത്. ഇതില്‍ മുന്‍പന്തിയിലാണ് മൈക്രോ ബ്ലോഗിങ് സാങ്കേതിക വിദ്യ. സന്ദേശങ്ങള്‍ കൈമാറാനുള്ള ചടുലവും എളുപ്പവുമായ ഇത്തരം സൈറ്റുകളില്‍ ഒന്നാമതായ ട്വിറ്റര്‍ ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന് നല്‍കിയ സഹായം ഏറെ പ്രസക്തമാണ്. മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റില്‍ എത്തിയതോടെ സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ആരംഭിച്ച ജനം ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ പ്രധാന വാര്‍ത്താ വിനിമയ ഉപാധിയായി ഉപയോഗിച്ച് വന്നത്.
ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെ മറ്റ് സൈറ്റുകളും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്റ്റ് അധികൃതര്‍ നടത്തുന്നുണ്ട് എന്ന് ലോകമെമ്പാടുമുള്ള വെബ് സൈറ്റുകള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നതിനെ നിരീക്ഷിക്കുന്ന വെബ് സൈറ്റായ ഹെര്‍ഡികറ്റ് അറിയിക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും പരമ്പരാഗത സര്‍ക്കാര്‍ നിയന്ത്രണങ്ങളെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും ജനം ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം