മനുഷ്യന് അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു ക്രിസ്തു പറഞ്ഞു. ആഹാരത്തിന് മുട്ടില്ല എന്നത് കൊണ്ട് മാത്രം ആത്മാഭിമാനമുള്ള മനുഷ്യന് സ്വേച്ഛാധിപത്യത്തിന് കീഴില്‍ ജീവിക്കാന്‍ ആവില്ല എന്നതാണ് ടുണീഷ്യയിലെ മുല്ല വിപ്ലവം നല്‍കുന്ന സന്ദേശം. ടുണീഷ്യയിലെ ദേശീയ പുഷ്പമായ മുല്ല യുടെ പേര് നല്‍കിയ ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ ജനകീയ പ്രതിഷേധമായി മാറിയത് തൊഴില്‍ രഹിതനായ മൊഹമ്മദ് ബുസാസി എന്ന 26 കാരനായ യുവാവിന്റെ ഏക ജീവിത മാര്‍ഗമായ പച്ചക്കറി വണ്ടിക്ക് ലൈസന്‍സില്ല എന്നും പറഞ്ഞ് പോലീസ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചു ഇയാള്‍ സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്തതോടെയാണ്. ഇതിനു പുറകെ വേറെയും നിരവധി യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സ്വേച്ഛാധിപത്യ ത്തിനെതിരെ രാജ്യമെമ്പാടും ജന വികാരം ആളിപ്പടര്‍ന്നു.
രാഷ്ട്രീയ സ്ഥിരത വാഗ്ദാനം ചെയ്ത് ജനാധിപത്യത്തെ പുറംതള്ളി സാമ്രാജ്യത്വ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്ക് അഭിമതരായി തീര്‍ന്ന സ്വേച്ഛാധിപതികളായ നിരവധി ആഫ്രിക്കന്‍ ഭരണ കര്‍ത്താക്കളില്‍ ഒരാളാണ് ബെന്‍ അലി. മുറ പോലെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങളില്‍ 90 ശതമാനത്തോളം വോട്ട് ഉറപ്പു വരുത്തി ഇവര്‍ ജനാധിപത്യ പ്രക്രിയയെ കശാപ്പ് ചെയ്തു വരുന്നു.
ഡിസംബര്‍ 17നു ബുസാസി സ്വയം തീ കൊളുത്തിയതിനു ശേഷം ബെന്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടി അറുപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ ശക്തമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ പ്രതിഷേധത്തില്‍ ഒത്തു ചേര്‍ന്നു. ഇന്റര്‍നെറ്റ് വഴി സംഭവ വികാസങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. മുഖ്യ ധാരാ മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറം ലോകത്ത് എത്തിച്ചു കൊണ്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് തമ്മില്‍ ചര്‍ച്ച ചെയ്യാനും സംഘടിക്കുവാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്.
ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ബെന്‍ അലി ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് പറക്കുകയാണ് ഉണ്ടായത്.
ടുണീഷ്യയിലെ ആവേശകരമായ സംഭവങ്ങള്‍ മറ്റ് സ്വേച്ഛാധിപതികള്‍ ആശങ്കയോടെ ഉറ്റു നോക്കുകയാണ്. തൊട്ടടുത്ത രാജ്യമായ അള്‍ജീരിയ യിലും ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.
ഈജിപ്റ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ നടന്ന പോലീസ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും ഇവിടെ കൊല്ലപ്പെടുകയുണ്ടായി.
കിരാത ഭരണ കൂടങ്ങള്‍ക്ക് എതിരെ ശക്തമായ സന്ദേശവുമായി മുല്ല വിപ്ലവം പടരുകയാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പ്രതിഷേധം, മനുഷ്യാവകാശം