ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ് നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ് ബാങ്കും, ഗാസയും പിടിച്ചെടുത്തത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇസ്രായേല്‍, പലസ്തീന്, പ്രതിഷേധം