ലിസ്ബണ്‍: ആറുവര്‍ഷത്തെ ജോസ് സോക്രട്ടിന്റെ ഭരണത്തിനെതിരെ പോര്‍ച്ചുഗീസ് ജനത വിധിയെഴുതി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വന്‍തുക കടമെടുത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പില്‍ സോക്രട്ടിനു തിരിച്ചടി നേരിട്ടത്. പ്രതിപക്ഷത്തുള്ള വലതുപക്ഷ പാര്‍ട്ടിയായ പോര്‍ച്ചുഗീസ് സോഷ്യല്‍ ഡെമോക്രാറ്റ് (പി.എസ്.ഡി) കക്ഷിക്ക് 39 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി ജോസ് സോക്രട്ടു നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റുകള്‍ക്ക് 28 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 12 ശതമാനം വോട്ടു നേടിയ യാഥാസ്ഥിതിക പാര്‍ട്ടിയായ സി.ഡി.എസ്-പി.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് പി.എസ്.ഡി നേതാവും പ്രധാനിമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുമുള്ള പെഡ്രോ പാസ്സോസ് കുയിലു പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി നേതൃത്വ സ്ഥാനത്ത് നിന്നും ജോസ് സോക്രട്ടു രാജിവെച്ചു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം