ജെറുസലേം : തങ്ങളുടെ ഒരു പോരാളിക്ക് പകരമായി ഇസ്രായേല്‍ 1027 പലസ്തീന്‍ പോരാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചു. മൂന്നിനെതിരെ ഇരുപത്തിയാറ് വോട്ടുകള്‍ക്കാണ് ഇസ്രയേലി മന്ത്രിസഭ ഈ തീരുമാനം പാസാക്കിയത്. അഞ്ചു വര്ഷം മുന്‍പ് ഹമാസ് പിടികൂടിയ സാര്‍ജെന്റ്റ് ഗിലാദ് ഷാലിറ്റിനെ തിരികെ ലഭിക്കാനാണ് തങ്ങള്‍ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും 1027 ഹമാസ് പോരാളികളെ വിട്ടയയ്ക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനത്തിന് എതിരെ വോട്ടു ചെയ്ത മന്ത്രിമാര്‍ ഈ തീരുമാനം ഭീകരതയുടെ വന്‍ വിജയമാണ് എന്ന് അഭിപ്രായപ്പെട്ടു. ഇനിയും തങ്ങളുടെ പോരാളികളെ പിടികൂടുവാനും ഇത് പോലെ വിലപേശുവാനും ഇത് ഹമാസിന് പ്രചോദനം ആവും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
സ്വതന്ത്രരാവുന്ന തങ്ങളുടെ പോരാളികള്‍ വീണ്ടും പോരിനിറങ്ങും എന്ന് സിറിയയില്‍ കഴിയുന്ന ഹമാസ് നേതാവ് ഖാലെദ് മാഷാല്‍ പ്രഖ്യാപിച്ചത് ഇസ്രയേലിന്റെ ഭീതിക്ക് ആക്കം കൂട്ടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്‍, യുദ്ധം
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.
സ്വന്തം ജനതയാണ് വലുത് എന്ന ഇസ്രായേല്‍ തീരുമാനം യഥാര്‍ത്ഥ രാജനീതിയാണ്.
ഇസ്രേല്‍ നല്ല പിള്ള ചമയുന്നു,