തിംഫു : ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ഷുക്കിന്റെ വിവാഹം നാളെ നടക്കും. 31 കാരനായ രാജാവ് 21 കാരിയായ ജെറ്റ്‌സണ്‍ പേമയെ നാളെ രാവിലെ പുനാഖയിലെ “അത്യാഹ്ലാദ കൊട്ടാര” ത്തില്‍ വെച്ചാണ് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം കഴിക്കുക. ഓക്സ്ഫോര്‍ഡ് ബിരുദ ധാരിയായ രാജാവ് ഇന്ത്യയിലും ബ്രിട്ടനിലുമായാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2008 നവമ്പറില്‍ രാജാവായി സ്ഥാനമേറ്റ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിച്ചു കൊണ്ട് ചരിത്രത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഇന്ത്യയിലെ നെഹ്‌റു കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ കുടുംബത്തിലെ ഈ അപൂര്‍വ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും എന്നാണ് കരുതപ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബഹുമതി, ബ്രിട്ടന്, ഭൂട്ടാന്‍, മനുഷ്യാവകാശം