ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, കുറ്റകൃത്യം, പലസ്തീന്‍