ലണ്ടന്‍ : പെയ്ജി ആന്‍ഡേഴ്സന്‍ എന്ന കുട്ടി പതിനഞ്ച് മിനിറ്റോളം കുഴിച്ചുമൂടപ്പെട്ട നിലയില്‍ മണ്ണിനടിയില്‍ കിടന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. പെയ്ജി എന്ന പതിനഞ്ചുകാരി ബീച്ചിലെ മണലില്‍ സ്വയം തീര്‍ത്ത കുഴിയില്‍ അഞ്ചടിയോളം മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് മേല്‍ വീഴുകയായിരുന്നു. വെള്ളിയാഴ്ച ബ്രിട്ടണിലെ നോര്‍ഫോല്‍ക്ക് കൌണ്ടിയിലെ ഗ്രേറ്റ് യാര്‍മൌത്ത് എന്ന തീരദേശ ഗ്രാമത്തിനടുത്തുള്ള കെയ്സ്റ്റര്‍ ബീച്ചിലാണ് സംഭവം നടന്നത്. പെയ്ജി രണ്ട് കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ കളിക്കുകയായിരുന്നു. കളിനിര്‍ത്തി, മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത് പതിനഞ്ചു മിനിറ്റിലധികം മണ്ണിനടിയില്‍ കിടന്ന പെയ്ജി ജീവന്‍ തിരിച്ചു കിട്ടിയത് മഹാ ഭാഗ്യമാണെന്ന് പറയുന്നു
പൊലീസും ലൈഫ്ബോട്ടുകാര്‍, തീരസംരക്ഷണ സേന തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ ശ്രമത്തിനൊടുവിലാണ് പെയ്ജിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. താന്‍ ഒരു ടണലിലൂടെ കടന്നു പോകുന്നതായും അവസാനം എല്ലാം ഇരുണ്ട് പോയതായുമാണ് അനുഭവപ്പെട്ടതെന്ന് മരണത്തെ അതിജീവിച്ച പെയ്ജി പറയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്