കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍

October 7th, 2008

കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഇന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തും

September 24th, 2008

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പാക്കിസ്ഥാനില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു ശേഷം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് പ്രസിഡന്റോ ഭരണകൂടമോ അല്ലെന്നും ഐ. എസ്. ഐ. ആണെന്നുമുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറുവാനായി അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന വെടി വെയ്പ്പുകള്‍ വെടി നിര്‍ത്തല്‍ ഉടമ്പടികളുടെ ലംഘനമാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ സൈനികന്‍ നുഴഞ്ഞു കയറ്റക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സി ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ. എന്ന് സി..ഐ.എ.

August 1st, 2008

കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

June 13th, 2008

ചൊവ്വാഴ്ച രാത്രി അഫ്ഘാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ വായുസേന നടത്തിയ ആക്രമണത്തിലാണ് 11 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച അമേരിക്കന്‍ സൈനിക വക്താവ് ഈ സംഭവം പാകിസ്താന്‍ സൈന്യവുമായി കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്താനില് തെരഞ്ഞെടുപ്പ് നാളെ. സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 40 ആയി

February 17th, 2008

പാക്കിസ്താനില് പൊതുതെരഞ്ഞെടുപ്പ് നാളെ നടക്കും.

തെരഞ്ഞെടുപ്പില് കൃത്രിമം നടക്കാനിടയുണ്ടെന്ന് കഴിഞ്ഞ് ദിവസം റിപ്പോറ്ട്ടുകള് പുറത്ത് വന്നിരുന്നു. മുന്പ്രധാന മന്ത്രി ബേനസീര് ഭൂട്ടോയുടെ വധത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അതിനിടെ പാക്കിസ്താനില് ഉണ്ടായ ചാവേര് കാര് ബോംബാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

15 of 1510131415

« Previous Page
Next » ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine