- എസ്. കുമാര്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, തീവ്രവാദം, ബഹുമതി, മനുഷ്യാവകാശം, സ്ത്രീ
ലണ്ടൻ : ബുദ്ധിശക്തിയുടെ അളവുകോലായി കണക്കാക്കപ്പെടുന്ന ഐ. ക്യൂ. (ഇന്റലിജൻസ് കോഷ്യന്റ്) പരീക്ഷയിൽ 162 പോയന്റ് നേടിയ ലിവർപൂളിലെ 12 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി ഒളീവിയ മാനിങ് ലോകത്തിലെ ഏറ്റവും ബുദ്ധിശക്തിയുള്ളവരുടെ സംഘടനയായ മെൻസയിൽ അംഗത്വം നേടി. ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവർ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിശക്തി കൂടിയ നൂറ് പേരിൽ മുന്നിൽ എത്തിയത് അറിഞ്ഞ തനിക്ക് ഇതേ പറ്റി എന്തെങ്കിലും പറയാൻ വാക്കുകൾ ഇല്ല എന്നാണ് ഒളീവിയ പറഞ്ഞത്.
സ്ക്കൂളിലെ ഗൃഹപാഠം ചെയ്യാൻ സഹായത്തിനായി ഇപ്പോൾ തന്റെ അടുത്ത് കൂടുതൽ കുട്ടികൾ എത്തുന്നുണ്ട് എന്നും ഒളീവിയ പറയുന്നു.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം
അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.
ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.
ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, കുട്ടികള്‍, കുറ്റകൃത്യം
ബാങ്കോക്ക് : തിരക്ക് പിടിച്ച ഓഫീസ് ജോലികൾക്കിടയിൽ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞൊന്ന് വലിച്ച് ആസ്വദിച്ച് പുക ഊതുന്നതിനിടയ്ക്ക് ഒരു കൊച്ചു പെൺകുട്ടി മുന്നിൽ വന്ന് തീ ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മോളെ സിഗരറ്റ് വലിക്കരുത്, അത് നല്ലതല്ല എന്നാണ് ബാങ്കോക്കിലെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ അവരറിയാതെ പങ്കെടുത്ത എല്ലാ മുതിർന്നവരും കുട്ടികളോട് പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചു കുട്ടികൾ സിഗരറ്റ് വലിക്കുന്ന മുതിർന്നവരുടെ അടുത്ത് പോയി തീ ചോദിച്ചു. മുതിർന്നവർ എല്ലാവരും തന്നെ കുട്ടികളെ പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവരെ വിലക്കുകയും ചെയ്തു. “നിനക്ക് ജീവിക്കുകയും കളിക്കുകയും വേണ്ടേ?” എന്ന ഒരാളുടെ ചോദ്യം ഈ പരസ്യം യൂട്യൂബിലൂടെ പ്രസിദ്ധമായതോടെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ തന്നെ പ്രധാന പരസ്യ വാചകമായി മാറി.
അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ പുകവലിക്കുന്നത്? ഈ ചോദ്യം അടങ്ങിയ ഒരു ലഘുലേഖ കുട്ടികൾ പുകവലിക്കുന്ന മുതിർന്നവർക്ക് നൽകുന്നതാണ് അടുത്ത രംഗം. അപ്പോഴാണ് ഇതൊരു പുകവലി വിരുദ്ധ പരിപാടിയാണ് എന്ന് വ്യക്തമാകുന്നത്. എന്നാൽ കൊച്ചു കുട്ടികൾക്ക് പുകവലിയുടെ ദൂഷ്യത്തെ പറ്റി പറഞ്ഞു കൊടുത്ത ഇവരെല്ലാം തന്നെ തങ്ങളുടെ കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു. ഇവരാരും തന്നെ കുട്ടികൾ നൽകിയ പുകവലി വിരുദ്ധ ലഘുലേഖകൾ വലിച്ചെറിഞ്ഞുമില്ല എന്ന് പരസ്യം സാക്ഷ്യപ്പെടുത്തുന്നു.
പുകവലിക്കെതിരെ ശക്തമായ സന്ദേശം നൽകിയ ഈ പരസ്യം യൂട്യൂബിലൂടെ ഇന്റർനെറ്റിൽ വൻ തോതിലാണ് പ്രചാരം നേടിയത്.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുട്ടികള്‍, തായ്ലാന്റ്
കാബൂൾ : ശൈശവ വിവാഹത്തിന്റെ ഇരയായ അഫ്ഗാനി പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്ത ഭർത്താവിന്റെ അച്ഛനേയും അമ്മയേയും 10 വർഷം തടവിന് വിധിച്ചു. മർദ്ദനം, പീഡനം, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെ കുറ്റങ്ങൾക്കാണ് ശിക്ഷ.
15 കാരിയായ സഹാർ ഗുൾ ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത് മറ്റ് പുരുഷന്മാരുമായി അന്തിയുറങ്ങാൻ വിസമ്മതിച്ചതിന്റെ പേരിലാണ്. സഹാർ ഗുളിന്റെ ഭർത്താവ് 30 കാരനായ മുഹമ്മദ് അസീം അഫ്ഗാൻ സൈന്യത്തിൽ സൈനികനാണ്. ഭർത്താവിന്റെ മാതാ പിതാക്കൾക്ക് മദ്യ കച്ചവടവും വേശ്യാവൃത്തിയുമായിരുന്നു തൊഴിൽ. ഇതിനു സഹകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇവർ അതി ക്രൂരമായി മർദ്ദിച്ചു. ദേഹം ആസകലം മർദ്ദനത്തിന്റെ പാടുകളോടെ കക്കൂസിൽ പൂട്ടിയിട്ട നിലയിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൾ പഴുപ്പിച്ച് ദേഹം പോള്ളിച്ചിരുന്നു. ചെറുത്തു നിൽക്കാനുള്ള ശേഷി ഇല്ലാതാക്കാനായി പെൺകുട്ടിയുടെ കൈ വിരലുകളിലെ നഖങ്ങൾ പിഴുതു മാറ്റിയിരുന്നു.
തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുകയും തന്നെ ബലഹീനയാക്കാനായി തനിക്ക് വളരെ കുറച്ചു മാത്രമേ ആഹാരം നല്കുമായിരുന്നുള്ളൂ എന്നും പെൺകുട്ടി പോലീസിനു മൊഴി നല്കി.
പെൺകുട്ടിയുടെ അമ്മാവൻ വിവരം നല്കിയതനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അല്പ്പ നാൾ വൈകിയിരുന്നെങ്കിൽ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭർത്താവ് ഒടി രക്ഷപ്പെട്ടുവെങ്കിലും ഭർത്താവിന്റെ മാതാ പിതാക്കളെ പോലീസ് പിടികൂടി.
പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
താലിബാന്റെ പതനത്തിനു ശേഷം സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും ഇത് സർക്കാർ വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല എന്നാണ് വ്യാപകമായ പരാതി.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, കുട്ടികള്‍, കുറ്റകൃത്യം, പീഡനം, സ്ത്രീ വിമോചനം
- ന്യൂസ് ഡെസ്ക്
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, ദുരന്തം
കൊളംബിയ : പൂർണ്ണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ച കൊളംബിയയിലെ 10 വയസുകാരി പെൺകുട്ടി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി. വയൂ ഗോത്ര വർഗ്ഗക്കാരിയാണ് പെൺകുട്ടി. ഗർഭവുമായി ബന്ധപ്പെട്ട് പെൺകുട്ടി ആദ്യമായി വൈദ്യ സഹായത്തിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ 9 മാസം ഗർഭിണിയായിരുന്നു. പ്രസവ വേദന അനുഭവപ്പെട്ട പെൺകുട്ടിക്ക് രക്തസ്രാവവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വേദന സഹിക്കാൻ ആവാതെ പെൺകുട്ടി വാവിട്ട് കരഞ്ഞു കൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ അവളെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രായപൂർത്തി ആവാതെയുള്ള ലൈംഗിക ബന്ധത്തിന് കുഞ്ഞിന്റെ പിതാവിന് എതിരെ കേസെടുക്കാവുന്നതാണെങ്കിലും ഗോത്ര വർഗ്ഗക്കാർക്ക് ഏറെ സ്വയംഭരണ അവകാശങ്ങൾ ഉറപ്പ് നൽകുന്ന കൊളംബിയയിൽ അത്തരം നടപടികൾക്ക് സാദ്ധ്യത കുറവാണ്.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുട്ടികള്‍, കുറ്റകൃത്യം, പീഡനം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സ്ത്രീ
ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.
53 കാരനായ ഡോക്ടര്‍ രാകേഷ് പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത് എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുട്ടികള്‍, കുറ്റകൃത്യം, തട്ടിപ്പ്, പീഡനം, വിവാദം, വൈദ്യശാസ്ത്രം
ബെര്‍ലിന്‍ : മൂന്ന് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 280 പ്രാവശ്യം താന്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പുരോഹിതന്റെ മൊഴി. 46 കാരനായ ഇയാളെ സഭയുടെ ചുമതലകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ വിചാരണ നേരിട്ട ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഒന്നും പ്രകടിപ്പിച്ചില്ല.
9 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ ഒരു കുട്ടി തന്റെ അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ പുരോഹിതന്‍ പോലീസ് പിടിയില്‍ ആയത്.
പുരോഹിതന്റെ പീഡനത്തിന് ഇരകളായ കുട്ടികളെ പോലെ തന്നെ കത്തോലിക്കാ സഭയ്ക്കും പ്രതിയുടെ കൃത്യങ്ങള്‍ വന്‍ ദുരന്തമാണ് വരുത്തിയത് എന്ന് സഭാ വക്താവ് പ്രസ്താവിച്ചു.
പോപ് ബെനഡിക്ട് പതിനാറാമന്റെ ജന്മനാടായ ജര്‍മ്മനിയില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന നിരവധി പുരോഹിത പീഡന കഥകള്‍ പുറത്തു വന്നത് സഭയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, ജര്‍മ്മനി, പീഡനം, മതം
കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ അമേരിക്കന്‍ സെന്സസ് പ്രകാരം അമേരിക്കയിലുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില്‍ ഒരു കോടിയോളം കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ സെന്സസ് പ്രകാരം 1.5 % ആയിരുന്നത് രണ്ടു വര്ഷത്തിനുള്ളില്‍ 32.3% ആയി ഉയര്ന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് മിസിസിപ്പി എന്ന സംസ്ഥാനത്ത് ആണ് ( 32.5% ). കഴിഞ്ഞ വര്ഷങ്ങളില്‍ ഉണ്ടായ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യ കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അറിയിച്ചു.
– എബി മക്കപ്പുഴ
- ജെ.എസ്.
വായിക്കുക: അമേരിക്ക, കുട്ടികള്‍, സാമ്പത്തികം