ഹോങ്ങ് കോങ്ങ്: ജനാധിപത്യം എന്ന ആവശ്യവുമായി യുവാക്കൾ നടത്തിയ കുട വിപ്ളവം വഴിത്തിരിവിൽ എത്തി. വെള്ളിയാഴ്ച്ച സർക്കാരുമായി ചർച്ച ചെയ്യാൻ പ്രക്ഷോഭകർ തയ്യാറായി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോങ്ങ് കോങ്ങ് തെരുവുകൾ കയ്യേറി ജനാധിപത്യത്തിനായി മുറവിളി കൂട്ടിയത്. ഹോങ്ങ് കോങ്ങ് നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് പദവിയിൽ ഇരിക്കുന്ന ലിയൂങ്ങ് ചുയിങ്ങ് തൽസ്ഥാനം ഒഴിഞ്ഞ് 2017ലെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം.
വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ചർച്ച.
- ജെ.എസ്.