ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.
വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.
ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, ദുബായ്, പരിസ്ഥിതി, യു.എ.ഇ.