തങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ അന്ത്യം : ഇറാന്‍

February 25th, 2012

iran-nuclear-programme-epathram

ടെഹ്റാന്‍ : ഇസ്രായേല്‍ തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ അത് ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ അതിന് കടുത്ത ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും എന്ന ഇറാന്റെ ശക്തമായ താക്കീതാണിത്.

അടുത്ത കാലത്തായി ഇറാനെ ആക്രമിക്കും എന്ന് ഇസ്രായേല്‍ പലപ്പോഴായി സൂചിപ്പിച്ചു വരുന്നതിനു മറുപടി ആയാണ് ഇറാന്റെ ഈ താക്കീത്‌. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലിനൊപ്പം ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നതായി ആരോപിക്കുമ്പോഴും തങ്ങള്‍ ആണവ ഊര്‍ജ്ജ ഉല്‍പ്പാദനം പോലുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആണവ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ:കൊറിയയും അമേരിക്കയും ചര്‍ച്ച പുനരാരംഭിച്ചു

February 24th, 2012

ബെയ്ജിങ്: വിവാദമായ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും വടക്കന്‍ കൊറിയയും തമ്മില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയില്‍ വെച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച പുനരാരംഭിച്ചു. അമേരിക്കയുടെ പ്രതിനിധി ഗൈ്ളന്‍ ഡേവിസും കൊറിയന്‍ പ്രതിനിധി കിം കെയ് ഗ്വാനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
വടക്കന്‍ കൊറിയയുടെ പരമാധികാരി കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്ക മുമ്പ്‌ പറഞ്ഞ തെമ്മാടി രാഷ്ട്രങ്ങളില്‍ വടക്കന്‍ കൊറിയയും ഉള്‍പെട്ടിരുന്നു. വടക്കന്‍ കൊറിയ നടത്തിവരുന്ന യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കിയാല്‍ രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ ഇളവു വരുത്താമെന്ന് നേരത്തേ ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും വടക്കന്‍ കൊറിയ അതിന് വഴങ്ങിയിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്‍ഡോ ഇറാന്‍ എണ്ണ വ്യാപാരം : അമേരിക്കയ്ക്ക് ആശങ്ക

February 15th, 2012

IRAN-OIL-epathram

വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ്‌ വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ കരുത്ത്‌ പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത്‌ തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ്‌ ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവ സംഘം ഇറാനിലെത്തി

January 30th, 2012

iran-nuclear-programme-epathram

ടെഹ്‌റാന്‍ : ഐക്യരാഷ്ട്ര സഭയുടെ ആണവ സംഘം ഇറാനില്‍ എത്തി. ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ സംഘത്തിന്റെ സന്ദര്‍ശനം. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ ഫ്രാന്‍സില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമുള്ള രണ്ട് മുതിര്‍ന്ന ആണവായുധ വിദഗ്ദ്ധരും ഉള്‍പ്പെടുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്‌ചകള്‍ നടത്തുക, രേഖകള്‍ പരിശോധിക്കുക, വിവിധ വിഷയങ്ങളില്‍ ഇറാന്‍ അധികൃതരുടെ ഉറപ്പുകള്‍ സമ്പാദിക്കുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങളാണ് സംഘത്തിന്റെ മുന്‍പില്‍ ഉള്ളത്. എന്നാല്‍ തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്നത് കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് എന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തേണ്ട കാര്യമില്ല എന്നുമുള്ള ഇറാന്റെ നയം ആയിരിക്കും സംഘത്തിന്റെ ഏറ്റവും വലിയ തലവേദന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും: ഹ്യൂഗോ ഷാവേസ്

January 11th, 2012

Hugo-Chavez-epathram

കരാക്കസ്: ഇറാന് മേല്‍ ശക്തമായ ഉപരോധങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുകളും കൊണ്ടുവന്ന സാഹചര്യത്തില്‍ ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. സാമ്രാജ്യത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും ഇതിനെതിരെ ഇറാന്‍ ജനതയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് അഹമദി നജാദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവപരിപാടികള്‍ ലോകഭീഷണിയാണെന്ന അമേരിക്കയുടെ കുറ്റപ്പെടുത്തലുകളെ ഇരുനേതാക്കളും തള്ളിക്കളഞ്ഞു. ഇറാന്‍ ആണവായുധം സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച അമേരിക്ക ഇതേ നുണ പറഞ്ഞു കൊണ്ടാണ് ഇറാഖില്‍ അധിനിവേശം നടത്തിയതെന്നും ഇറാഖ് പ്രസിഡന്റ് നെജാദ് ഓര്‍മ്മപ്പെടുത്തി. വികസനത്തിലേക്ക് കുതിക്കുന്ന ഇറാന്റെ മുന്നേറ്റമാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നും നെജാദ് കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെ കൈവശമാണ് ബോംബുകള്‍ യഥേഷ്ടം ഉള്ളതെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇറാനും വെനിസ്വേലയും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളാണെന്ന് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് വെനിസ്വേലയില്‍

January 10th, 2012

Mahmoud Ahmadinejad-epathram

കറാക്കസ്: ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനിസ്വേലയിലെത്തിയ നെജാദിന് അവിടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഞായറാഴ്ച കറാക്കസിലെ സൈനിക വിമാനത്താവളത്തിലെത്തിയ നെജാദിനെ വെനിസ്വേലന്‍ വൈസ് പ്രസിഡന്‍റ് ഏലിയാസ് ജോവ മിലാനോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രസിഡന്‍റ് ഹ്യൂഗോ  ചാവെസുമായും നെജാദ് കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിനിടെ, കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നികരാഗ്വ, ക്യൂബ, എക്വഡോര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം
അമേരിക്കയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധവും സമാന മനസ്കരായ രാജ്യങ്ങളുമായി നവകൊളോണിയല്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കലുമാണ് പര്യടനത്തിന്‍െറ ഉദ്ദ്യേശമെന്ന് തെഹ്റാനില്‍ യാത്രക്കൊരുങ്ങവെ നെജാദ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. ക്യു. ഖാന്‍ ഇന്ത്യയ്ക്ക്‌ ആണവ വിദ്യ കൈമാറി എന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍

December 24th, 2011

aq-khan-epathram

വാഷിംഗ്ടണ്‍ : ഉത്തര കൊറിയയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു പിടിയിലായ പാക്‌ ആണവ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ ഇന്ത്യയ്ക്കും ആണവ വിദ്യ കൈമാറിയിട്ടുണ്ടെന്നു അമേരിക്കന്‍ ആയുധ വിദഗ്ദ്ധന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ആയുധ നിയന്ത്രണ വിദഗ്ദ്ധന്‍ ജോഷുവ പോള്ളക് ആണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാദത്തിന്‌ ഉപോല്‍ബലകമായി ഏറെയൊന്നും ഇദ്ദേഹത്തിന് പറയാനില്ല. ഖാന്‍ പാക്കിസ്ഥാന് വേണ്ടി വികസിപ്പിച്ച സെന്‍ട്രിഫ്യൂജ്‌ ഇന്ത്യ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജിന് സമാനമാണ് എന്നത് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്‌ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലേബോയ്‌ മാസികയിലാണ് എന്നത് ഈ വാദത്തിന്റെ ഗൌരവത്തെ പ്രതികൂലമായി ബാധിക്കുന്നതായി കരുതപ്പെടുന്നു.

ഉത്തര കൊറിയയ്ക്ക് യുറേനിയം ബോംബ്‌ നിര്‍മ്മാണത്തിന് സഹായകരമായത് ഖാന്‍ നല്‍കിയ സെന്‍ട്രിഫ്യൂജുകളും മറ്റ് രേഖകളുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി

November 30th, 2011

iran-uk-embassy-epathram

തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ്‌ എംബസി കാര്യാലയം വിദ്യാര്‍ഥികളടങ്ങുന്ന സംഘം കൈയേറി. രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള പ്രതിഷേധ സൂചകമായാണ് തലസ്ഥാന നഗരിയായ തെഹ്റാനിലെ ബ്രിട്ടീഷ് എംബസി കാര്യാലയം പ്രക്ഷോഭകര്‍ കൈയേറിയത്.കോമ്പൗണ്ടിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘം അവിടെയുള്ള ബ്രിട്ടീഷ് പതാക നീക്കുകയും പകരം ഇറാന്‍റെ പതാക സ്ഥാപിക്കുകയും ചെയ്തു. എംബസിക്കകത്തു കയറിയ ഏതാനും പ്രക്ഷോഭകര്‍ ആറ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായി അസോസിയേറ്റ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍

November 23rd, 2011

mahmoud-ahmadinejad-epathram

ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ്‌ വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ്‌ “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്‌. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.

ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.

ഇത്തരം നടപടികള്‍ക്ക്‌ മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 6234»|

« Previous Page« Previous « അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല: അസദ്
Next »Next Page » യമനില്‍ അധികാര കൈമാറ്റ ഉടമ്പടി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine