ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവായുധം കാട്ടി വിരട്ടണ്ട : നെജാദ്

September 28th, 2012

mahmoud-ahmadinejad-epathram

ഐക്യരാഷ്ട്ര സഭ : അമേരിക്കയുടെയും ഇസ്രായേലിന്‍െറയും പാശ്ചാത്യ രാഷ്ട്രങ്ങളുടെയും വിരട്ടല്‍ വിലപ്പോവില്ലെന്നും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവോര്‍ജ നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദ് യു. എൻ. പൊതുസഭയില്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ആണവ ഊര്‍ജ്ജത്തെ ഉപയോഗിക്കാന്‍ ഇറാന്‍ തയ്യാറാകൂ. അതിനെ എതിര്‍ക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന അമേരിക്കന്‍ നടപടിയെ നെജാദ് രൂക്ഷമായി വിമര്‍ശിച്ചു. തന്‍െറ എട്ടാമത്തെയും അവസാനത്തെയും പ്രസംഗത്തിലാണ് നെജാദിന്റെ ഈ പരാമര്‍ശം. സമാധാനപരമായ ലോകം നിലനില്‍ക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അമേരിക്കയുമായി ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അമേരിക്കയുടെ ഉപരോധം ഇറാന്‍ ജനതയോടുള്ള പ്രതികാരമാണെന്നും നെജാദ് പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ

September 24th, 2012

iran-missile-test-epathram

ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ ആണവ വിദ്യ രണ്ടു രാജ്യങ്ങള്‍ക്ക്‌ കൈമാറി

September 17th, 2012

aq-khan-epathram

ഇസ്ലാമാബാദ്‌: ആണവ സാങ്കേതിക വിദ്യ രണ്ടു രാജ്യങ്ങള്‍ക്ക്‌ കൈമാറിയിരുന്നു എന്നു പാക്‌ ആണവ ശാസ്‌ത്രജ്‌ഞന്‍ എ. ക്യൂ. ഖാന്‍ വെളിപ്പെടുത്തി. പക്ഷേ രണ്ടു രാജ്യങ്ങള്‍ ഏതെന്നു വ്യക്‌തമാക്കിയില്ല. എന്നാല്‍ പാകിസ്‌താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ഉത്തരവ് അനുസരിക്കുയല്ലാതെ മറ്റ് വഴികള്‍ ഒന്നും തനിക്ക് മുന്നില്‍ ഇല്ലായിരുന്നു എന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. എണ്ണൂറോളം പേരുടെ ഇടയില്‍ ഉള്‍പ്പെട്ട ഈ വിദ്യ രഹസ്യമായി മറ്റ് രാജ്യത്തിനു കൈമാറുക എന്നത് എളുപ്പമായിരുന്നില്ല എങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം ആ ദൌത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഗൂഢമായ ആണവ വ്യാപന ശൃംഖല തനിക്കുണ്ടെന്നു 2004ല്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഖാന്‍ വീട്ടു തടങ്കലിലായിരുന്നു. മുമ്പ് ലിബിയ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക്‌ ആണവ സാങ്കേതിക വിദ്യയും നിര്‍മാണ രഹസ്യവും ഖാന്‍ കൈമാറിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു‌. ജാംഗ്‌ മീഡിയ ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍ ഖാന്‍ നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ

July 25th, 2012

agni-5-missile-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.

മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി

May 16th, 2012

mossad-agent-epathram

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ്‌ അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയായ മൊസാദിന്റെ ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന മജീദ്‌ ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.  ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന്‌ ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നു

April 9th, 2012

North-Korea-Nuclear-epathram

സോള്‍: വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയതായി തെക്കന്‍ കൊറിയയുടെ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്. ഇതോടെ വടക്കന്‍ കൊറിയ വീണ്ടും പ്രകോപനപരമായ തീരുമാനം എടുക്കുന്നതോടെ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ് ഇത് ഈ മേഖല കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യത വര്‍ദ്ധിപ്പിക്കും. തെക്കന്‍ കൊറിയയുടെ വക്താവ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന്‍ തെരഞ്ഞെടുപ്പില്‍ നെജാദിന്റെ പാര്‍ട്ടിക്ക്‌ തിരിച്ചടി

March 4th, 2012

iran-nuclear-programme-epathram
ടെഹ്‌റാന്‍: ഇറാനിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ഭൂരിപക്ഷം സീറ്റുകളിലും പ്രസിഡന്റ്‌ അഹമ്മദി നെജാദിന്റെ എതിരാളികളായ കണ്‍സര്‍വേറ്റീവുകള്‍ വിജയം നേടി. ഫലം പുറത്തുവന്ന 60 സീറ്റുകളില്‍ 46 സീറ്റുകളിലാണ്‌ കണ്‍സവേറ്റീവ്‌ പാര്‍ട്ടി വിജയം നേടിയത്‌. ഫലം പുറത്തുവരാനുള്ള 11 സീറ്റുകള്‍ നെജാദിന്റെ പാര്‍ട്ടിയും എതിരാളികളും സമാസമം ആകുമെന്നാണ് കരുതുന്നത്‌. നെജാദിന്റെ ജന്മനഗരത്തിലെ ഗര്‍സര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ച നെജാദിന്റെ ഇളയ സഹോദരി പര്‍വീണ്‍ അഹ്‌മദി നെജാദ്‌  കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയോട്‌ പരാജയപ്പെട്ടത്  നെജാദിന്റെ പാര്‍ട്ടിക്കു വലിയ  പ്രഹരമായി. പര്‍വീണ്‍ നിലവില്‍ ടെഹ്‌റാന്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്‌.
ഇറാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ രണ്ടുവര്‍ഷം കൂടി ബാക്കിയുണ്ട്, ഈ വിജയത്തോടെ  പ്രതിപക്ഷം കൂടുതല്‍ ശക്‌തമായിരിക്കെ ഇനി  പാര്‍ലമെന്റില്‍ നെജാദിന്റെ നില കൂടുതല്‍ പരുങ്ങലിലാവും  ഇനി നേരിടേണ്ടിവരിക.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് കിം ജോങ്‌ ഉന്‍ വഴങ്ങുന്നു

March 1st, 2012

kim-jong-un-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആണവ പദ്ധതികളും ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു. ഉത്തര കൊറിയയുമായി അമേരിക്ക ചൈനയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുറേനിയം സമ്പുഷ്‌ടീകരണവും നിര്‍ത്തി വച്ചതായി ഉത്തര കൊറിയ അറിയിച്ചു. യുറേനിയം സമ്പുഷ്‌ടീകരണം തുടരുന്നില്ലെന്ന്‌ ഉറപ്പാക്കുന്നതിനായി യു. എന്‍ . ആണവ പരിശോധകര്‍ക്ക്‌ രാജ്യത്ത്‌ പ്രവേശനം നല്‍കാനും ഉത്തര കൊറിയ സമ്മതിച്ചിട്ടുണ്ട്‌. കൊറിയന്‍ പരമാധികാരി കിം ജോങ്‌ ഇല്ലിന്റെ വിയോഗത്തെ തുടര്‍ന്ന്‌ അധികാരമേറ്റ മകന്‍ കിം ജോങ്‌ ഉന്‍ രണ്ടു മാസത്തിനു ശേഷം എടുക്കുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനമാണിത്‌. ആണവ പരീക്ഷണങ്ങള്‍ താത്‌കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യു. എസ്‌. ഭരണകൂടം ഉത്തര കൊറിയയ്‌ക്കു 2,40,000 ടണ്‍ ഭക്ഷ്യ സഹായം നല്‍കും. ഉത്തര കൊറിയയുടെ തീരുമാനത്തെ യു. എസ്‌. വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ സ്വാഗതം ചെയ്‌തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 6123»|

« Previous Page« Previous « മുഷ്‌റഫിന്‍റെ അറസ്‌റ്റിന് പാകിസ്ഥാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി
Next »Next Page » ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine