ഐക്യരാഷ്ട്ര സഭ : അമേരിക്കയുടെയും ഇസ്രായേലിന്‍െറയും പാശ്ചാത്യ രാഷ്ട്രങ്ങളുടെയും വിരട്ടല്‍ വിലപ്പോവില്ലെന്നും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവോര്‍ജ നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദ് യു. എൻ. പൊതുസഭയില്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ആണവ ഊര്‍ജ്ജത്തെ ഉപയോഗിക്കാന്‍ ഇറാന്‍ തയ്യാറാകൂ. അതിനെ എതിര്‍ക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന അമേരിക്കന്‍ നടപടിയെ നെജാദ് രൂക്ഷമായി വിമര്‍ശിച്ചു. തന്‍െറ എട്ടാമത്തെയും അവസാനത്തെയും പ്രസംഗത്തിലാണ് നെജാദിന്റെ ഈ പരാമര്‍ശം. സമാധാനപരമായ ലോകം നിലനില്‍ക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അമേരിക്കയുമായി ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അമേരിക്കയുടെ ഉപരോധം ഇറാന്‍ ജനതയോടുള്ള പ്രതികാരമാണെന്നും നെജാദ് പറഞ്ഞു.
- ഫൈസല്‍ ബാവ