കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഏഴു ബ്രിട്ടീഷുകാരും അഞ്ചു ചൈനക്കാരും നാലു നേപ്പാൾ സ്വദേശികളും അടക്കം 19 പേര്‍ മരിച്ചു. വിമാനാപകടത്തിനു കാരണം പക്ഷി ഇടിച്ചതാണെന്നു തൃഭുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനെജര്‍ രതീഷ് ചന്ദ്ര ലാല്‍ സുമൻ പറഞ്ഞു. കാഠ്മണ്ഡുവില്‍ നിന്നു ലുക്ലയിലേക്കു പോകുകയായിരുന്ന സിത എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നു ഉയര്‍ന്ന ഉടനെ പക്ഷി വന്നിടിച്ചു. ഉടനെ തന്നെ പൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടന്ന് കത്തുകയായിരുന്നു. പര്‍വതാരോഹണത്തിനായി എവറസ്റ്റ് ബേസ് ക്യാംപിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി നേപ്പാള്‍ വ്യോമയാന മേധാവി അറിയിച്ചു.
- ഫൈസല്‍ ബാവ