മെൽബൺ : പറന്നുയർന്ന വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെടാനുള്ള സ്വിച്ച് അമർത്താൻ കൈ നീട്ടിയപ്പോൾ ഒന്നു ഞെട്ടി. സ്വിച്ചിനടുത്ത് നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നു. പരിഭ്രാന്തനായ പൈലറ്റ് ഒരു വിധം എയർ ട്രാഫിക് കൺട്രോളറെ വിവരം ധരിപ്പിച്ചു. വിമാനത്തിൽ പാമ്പുണ്ട് എന്നറിഞ്ഞ എയർ ട്രാഫിക് കൺട്രോളർ വിമാനം അത്യാവശ്യമായി നിലത്തിറക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.
ഡാർവിൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പൈലറ്റ് പാമ്പിനെ കണ്ടത്.
അത്യാവശ്യമായി നിലത്തിറക്കിയ വിമാനത്തിൽ പാമ്പിനെ കൈകാര്യം ചെയ്യാൻ പരിജ്ഞാനമുള്ള ഒരു എയർക്രാഫ്റ്റ് എഞ്ജിനിയർ വിശദമായ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു കൂട്ടിൽ എലിയെ വെച്ച് പാമ്പിനെ ആകർഷിക്കാനാണ് ഇനി പരിപാടി. പാമ്പിനെ കണ്ടെത്തുന്നത് വരെ വിമാനം ഉപയോഗിക്കാനാവില്ല എന്ന് അധികൃതർ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഓസ്ട്രേലിയ, വിമാനം