നൈജീരിയ : ഷാര്‍ജയില്‍ നിന്നു നൈജീരിയായിലേക്കു തിരിച്ച നൈജീരിയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള റോയല്‍ ലേഡി എന്ന ചരക്കു കപ്പല്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. മലയാളികളുള്‍പ്പെടെ 24 ഇന്ത്യക്കാര്‍ അടക്കം നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്. റാഞ്ചിയ കപ്പലിലെ ജോലിക്കാരനായ ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടില്‍ മിഥുനിനെ ജോലിക്ക് നിയോഗിച്ച സ്വകാര്യ ഏജന്‍സി കപ്പല്‍ റാഞ്ചപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒമാനിലെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുളള വിവരം. കഴിഞ്ഞ 21നാണ് കപ്പല്‍ ഷാര്‍ജയില്‍ നിന്നും നൈജീരിയയിലേക്ക് പുറപ്പെട്ടത്. മുംബൈയില്‍ സ്വകാര്യ ചരക്കുകപ്പല്‍ ജീവനക്കാരനായിരുന്ന മിഥുന്‍, ജനുവരി 29നാണ് ഷാര്‍ജയിലെത്തിയത്. ഏറ്റവും ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത് കഴിഞ്ഞ മാസം 17നാണ്. പിന്നീട് ലഭിച്ചത് കപ്പല്‍ കടല്‍ക്കൊളളക്കാരുടെ പിടിയിലാണെന്ന വിവരവും. മിഥുന്‍ അടക്കമുളളവരെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും ബി. എസ്. സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ മിഥുന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ദുരന്തം