ബെയ്റൂട്ട് : സർക്കാർ സൈനികർ പ്രക്ഷോഭകർക്ക് നേരെ ആഞ്ഞടിച്ചതോടെ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷ വീണ്ടും മങ്ങി. സിവിലിയൻ പ്രദേശങ്ങളിൽ സൈനികർ നടത്തിയ ആക്രമണത്തിൽ 74 സാധാരണക്കാരും 15 വിമതരും 17 സൈനികരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച തുടങ്ങാനിരുന്ന വെടിനിർത്തൽ അടുത്തു വരുന്ന അവസരത്തിൽ മറുഭാഗമാണ് ആക്രമണം തുടങ്ങിയത് എന്ന് ഇരു വിഭാഗവും ആരോപിച്ചു. അക്രമം വീണ്ടും സജീവമായതോടെ ആയിരക്കണക്കിന് അഭയാർത്ഥികൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.
- ജെ.എസ്.