ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെ നടന്ന ഇരട്ട ചാവേർ കാർ ബോംബ് ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. 372 പേർക്ക് പരിക്കുണ്ട്. പ്രസിഡണ്ട് ബഷർ അൽ അസ്സദിനെതിരെ ഒരു വർഷത്തിലേറെ കാലമായി തുടർന്നു വരുന്ന പ്രക്ഷോഭത്തിൽ എറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടന്നത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ ആക്രമണത്തോടെ എപ്രിൽ 12ന് അന്താരാഷ്ട്ര ഇടനിലക്കാരനായ കോഫി അന്നന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടി നിർത്തൽ അപ്രായോഗികമായി തീർന്നു. വെടിനിർത്തൽ അവസാനിച്ചു എന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുമ്പോൾ വെടിനിർത്തൽ തന്നെയാണ് മുന്നോട്ട് പോവാനുള്ള ഏക പ്രതീക്ഷ എന്നാണ് വെടി നിർത്തലിന് മുൻകൈ എടുത്ത പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം, സിറിയ