ലണ്ടന്‍: ഇന്ത്യന്‍ തീരത്ത് ഗുജറാത്തിലെ സൂററ്റില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്ക സംസ്‌കരിച്ചത് എന്ന് ബില്‍ വാറണ്‍ അവകാശപ്പെട്ടു. അറിയപ്പെടുന്ന നിധിവേട്ടക്കാരനാണു ബില്‍ വാറണ്‍. അമേരിക്ക തന്നെ പുറത്തുവിട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ് ‘സംസ്‌കാര’ സ്‌ഥലം കണ്ടെത്തിയത് എന്ന് വാറണ്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തല്‍ എളുപ്പമല്ലെന്നും ഇതിനായി രണ്ടു ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്‌പാനിഷ് പത്രത്തോടു പറഞ്ഞു. കടലിന്റെ അടിത്തട്ടിലുള്ള ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുക്കാനും ഡി.എന്‍.എ. പരിശോധന നടത്താനും ലക്ഷ്യമിടുന്നതായും എന്നാല്‍ തന്റെ ദൗത്യം അട്ടിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, തീവ്രവാദം