കാഠ്‌മണ്ഡു: നേപ്പാളില്‍ ദേശീയ സര്‍ക്കാരിനായി ബാബുറാം ഭട്ടറായി പ്രധാനമന്ത്രിയായി തുടര്‍ന്നുകൊണ്ട് തന്നെ സമവായത്തിനു ധാരണയായി. നേപ്പാളി കോണ്‍ഗ്രസ്, സി. പി. എന്‍- യു. എം. എല്‍, ജോയിന്റ് ഡമോക്രാറ്റിക് മാധേശി ഫ്രണ്ട് എന്നിവര്‍ തമ്മിലുള്ള ഉടമ്പടിയെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയായികൊണ്ടാണ് ഈ സമവായം. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാമചന്ദ്ര പൗഡ്യാലയാണ് ഇക്കാര്യം അറിയിച്ചതു. നേപ്പാളി കോണ്‍ഗ്രസാകും സര്‍ക്കാരിനെ നയിക്കുകയെന്നാണു സൂചന. പുതിയ ഭരണഘടന ഈ മാസം 27 നു മുമ്പു തയാറാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. |
- ന്യൂസ് ഡെസ്ക്