ഇസ്ലാമാബാദ്: ആണവ സാങ്കേതിക വിദ്യ രണ്ടു രാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു എന്നു പാക് ആണവ ശാസ്‌ത്രജ്‌ഞന്‍ എ. ക്യൂ. ഖാന്‍ വെളിപ്പെടുത്തി. പക്ഷേ രണ്ടു രാജ്യങ്ങള്‍ ഏതെന്നു വ്യക്‌തമാക്കിയില്ല. എന്നാല്‍ പാകിസ്‌താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ഉത്തരവ് അനുസരിക്കുയല്ലാതെ മറ്റ് വഴികള്‍ ഒന്നും തനിക്ക് മുന്നില്‍ ഇല്ലായിരുന്നു എന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. എണ്ണൂറോളം പേരുടെ ഇടയില്‍ ഉള്‍പ്പെട്ട ഈ വിദ്യ രഹസ്യമായി മറ്റ് രാജ്യത്തിനു കൈമാറുക എന്നത് എളുപ്പമായിരുന്നില്ല എങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം ആ ദൌത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഗൂഢമായ ആണവ വ്യാപന ശൃംഖല തനിക്കുണ്ടെന്നു 2004ല്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഖാന്‍ വീട്ടു തടങ്കലിലായിരുന്നു. മുമ്പ് ലിബിയ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യയും നിര്‍മാണ രഹസ്യവും ഖാന്‍ കൈമാറിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജാംഗ് മീഡിയ ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍ ഖാന്‍ നടത്തിയത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, പാക്കിസ്ഥാന്