കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന് ദീപേന്ദ്ര രാജ് 200 യു.എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാന്റില്‍ ലൈറ്റ് ഡിന്നറ് കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്.എച്ച്.എം ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന് ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേലവസ്തുവായതില് ദുഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ