ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്. യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്