വാഷിങ്ടണ്‍: 1970-കളില്‍ ആണവായുധം നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയും ബ്രിട്ടനും രഹസ്യനീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. 1970-കളുടെ അവസാനദശയിലാണു പാകിസ്താന്‍ ആണവായുധനിര്‍മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. പാകിസ്താന് ആണവ സാമഗ്രികളോ സാങ്കേതികവിദ്യയോ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 1978 നവംബറില്‍ അമേരിക്കയും ബ്രിട്ടനും എന്‍. എസ്. ജി. (ആണവ വിതരണ രാജ്യങ്ങളുടെ സംഘടന)യിലെ മറ്റു രാജ്യങ്ങള്‍ക്കു കത്തയച്ചിരുന്നതായി യു.എസ്. രേഖകള്‍ വ്യക്തമാക്കുന്നു. അതേ സമയം, ആണവായുധമുണ്ടാക്കാനുള്ള പാക് നീക്കത്തെപ്പറ്റി ഇന്ത്യയെ അറിയിക്കേണ്ടെന്ന് അമേരിക്കയും ബ്രിട്ടനും സംയുക്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാക് ശ്രമങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കു വിവരം കൈമാറിയില്ലെങ്കിലും ഡല്‍ഹിയിലെ ഭരണകൂടം സ്വന്തം രഹസ്യാന്വേഷണ സംവിധാനത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും വെളിപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, പാക്കിസ്ഥാന്, ബ്രിട്ടന്