വാഷിംഗ്‌ടണ്‍: 2013 ഓടെ ഭൂമിയില്‍ സര്‍വ്വ നാശം വിതക്കുമാറ് ഇന്നുള്ള ഏറ്റവും ശക്തിയുള്ള കൊടുങ്കാറ്റുകളേക്കാള്‍ 20 മടങ്ങു ശക്തിയുള്ള കൊടുങ്കാറ്റുകള്‍ വീശാന്‍ സാധ്യതയുണെ്‌ടന്നു നാസ പറയുന്നു. മിന്നല്‍ വേഗത്തിലെത്തുന്ന ഇവയ്‌ക്ക് എല്ലാം തച്ചു തകര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയാകും. നിലവിലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഇവയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. കാറ്റ് താരതമ്യേന വീശാന്‍ ഇടയില്ലാത്ത സ്ഥലങ്ങളില്‍ പോലും ശക്തമായി വീശി നാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്ന തരത്തിലുള്ളവയാണ് ഇത്തരം സൂപ്പര്‍ കൊടുങ്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശം പ്രവചനാതീതമാണെന്നും, സൂപ്പര്‍ കൊടുങ്കാറ്റുകള്‍ ഉണ്‌ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണു നാസ ഡയറക്ടര്‍ റിച്ചാര്‍ഡ് ഫിഷര്‍ പറയുന്നത്. സണ്‍ സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ചൂടു കൂടുമെന്നും വന്‍തോതില്‍ റേഡിയേഷനു സാധ്യതയുണെ്‌ടന്നും നാസ അഭിപ്രായപ്പെട്ടു.
-