നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഐക്യരാഷ്ട്രസഭ, കാലാവസ്ഥ, പരിസ്ഥിതി, രോഗം