വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ് വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കരുത്ത് പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത് തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഇറാന്, മനുഷ്യാവകാശം, യുദ്ധം, സാമ്പത്തികം