ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി

November 30th, 2011

iran-uk-embassy-epathram

തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ്‌ എംബസി കാര്യാലയം വിദ്യാര്‍ഥികളടങ്ങുന്ന സംഘം കൈയേറി. രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള പ്രതിഷേധ സൂചകമായാണ് തലസ്ഥാന നഗരിയായ തെഹ്റാനിലെ ബ്രിട്ടീഷ് എംബസി കാര്യാലയം പ്രക്ഷോഭകര്‍ കൈയേറിയത്.കോമ്പൗണ്ടിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘം അവിടെയുള്ള ബ്രിട്ടീഷ് പതാക നീക്കുകയും പകരം ഇറാന്‍റെ പതാക സ്ഥാപിക്കുകയും ചെയ്തു. എംബസിക്കകത്തു കയറിയ ഏതാനും പ്രക്ഷോഭകര്‍ ആറ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായി അസോസിയേറ്റ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍

November 23rd, 2011

mahmoud-ahmadinejad-epathram

ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ്‌ വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ്‌ “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്‌. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.

ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.

ഇത്തരം നടപടികള്‍ക്ക്‌ മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃപരിശോധിക്കും: ഇറാന്‍

November 21st, 2011

ali-larijani-epathram

ടെഹ്റാന്‍: ഇറാന്‍റെ ആണവോര്‍ജ പരിപാടിയെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ശാസിച്ച സാഹചര്യത്തില്‍ യു. എന്‍ ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ അലി ലാരിജാനിയാണു ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക നീക്കങ്ങളെ മാത്രം സസൂക്ഷ്മം നിരീക്ഷിക്കുന്ന നടപടിയുമായി യോജിച്ചു പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠ്യേനയാണ് ഏജന്‍സി പാസാക്കിയത്. അതേസമയം ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവനിലയം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 30 വര്‍ഷം വേണം

October 31st, 2011

plutonium in fukushima-epathram
ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന  ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക്‌ പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എസ്സും ബ്രിട്ടനും ചേര്‍ന്ന് പാകിസ്ഥാന്റെ ആണവശേഷി നേടാനുള്ള നീക്കം തടയാന്‍ ശ്രമിച്ചിരുന്നു

July 29th, 2011

വാഷിങ്ടണ്‍: 1970-കളില്‍ ആണവായുധം നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയും ബ്രിട്ടനും രഹസ്യനീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. 1970-കളുടെ അവസാനദശയിലാണു പാകിസ്താന്‍ ആണവായുധനിര്‍മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. പാകിസ്താന് ആണവ സാമഗ്രികളോ സാങ്കേതികവിദ്യയോ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 1978 നവംബറില്‍ അമേരിക്കയും ബ്രിട്ടനും എന്‍. എസ്. ജി. (ആണവ വിതരണ രാജ്യങ്ങളുടെ സംഘടന)യിലെ മറ്റു രാജ്യങ്ങള്‍ക്കു കത്തയച്ചിരുന്നതായി യു.എസ്. രേഖകള്‍ വ്യക്തമാക്കുന്നു. അതേ സമയം, ആണവായുധമുണ്ടാക്കാനുള്ള പാക് നീക്കത്തെപ്പറ്റി ഇന്ത്യയെ അറിയിക്കേണ്ടെന്ന് അമേരിക്കയും ബ്രിട്ടനും സംയുക്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാക് ശ്രമങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കു വിവരം കൈമാറിയില്ലെങ്കിലും ഡല്‍ഹിയിലെ ഭരണകൂടം സ്വന്തം രഹസ്യാന്വേഷണ സംവിധാനത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും വെളിപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

July 10th, 2011

japan-earthquake-epathram

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ഞായറാഴ്ച വീണ്ടും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 9.57-ന്‌ (ഇന്ത്യന്‍ സമയം 6.30) നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.0 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുമിന്റെ തീരത്ത്‌ പഫസിക്‌ കടലിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ചിലയിടങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നാലു മാസം മുമ്പ് ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായത്. മാര്‍ച്ച്‌ 11 നു ഇതേ മേഖലയിലുണ്ടായ 9 പോയിന്റ്‌ തീവ്രതയിലുള്ള ഭൂചലനത്തിലും സുനാമിയിലും 23,000 പേര്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്‌തിരുന്നു. ഫുക്കുഷിമയിലെ ആണവ നിലയങ്ങള്‍ക്ക്‌ ഗുരുതരമായ തകരാര്‍ സംഭവച്ചതിനെ തുടര്‍ന്ന്‌ രാജ്യം ആണവ ദുരന്ത ഭീഷണിയും നേരിട്ടിരുന്നു.

ഇത് മൂലം ഉണ്ടായ ആണവ വികിരണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവ നിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 27th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു  ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി

April 12th, 2011

japan-fukushima-nuclear-plant-explosion-epathram

ടോക്യോ : ഫുക്കുഷിമ ആണവ നിലയത്തിലെ പൊട്ടിത്തെറി മൂലം ഉണ്ടായ ആണവ അപകടത്തിന്റെ അപകട നിലവാരം 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനോളം എത്തിയതായി ജപ്പാന്‍ ആണവ സുരക്ഷാ വകുപ്പ്‌ അറിയിച്ചു. ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ചാനലിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന 5ല്‍ നിന്നും 7ലേക്ക് അപകടത്തിന്റെ തോത് ഉയര്‍ത്തിയതായി പ്രഖ്യാപനം ഉണ്ടായത്‌. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ആണവ വികിരണ അളവിന്റെ പത്തു ശതമാനം വരും ഇതു വരെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും വമിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 6345»|

« Previous Page« Previous « ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും
Next »Next Page » ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍ »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine