ടെഹ്റാന്‍: ഇറാന്‍റെ ആണവോര്‍ജ പരിപാടിയെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ശാസിച്ച സാഹചര്യത്തില്‍ യു. എന്‍ ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ അലി ലാരിജാനിയാണു ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക നീക്കങ്ങളെ മാത്രം സസൂക്ഷ്മം നിരീക്ഷിക്കുന്ന നടപടിയുമായി യോജിച്ചു പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠ്യേനയാണ് ഏജന്‍സി പാസാക്കിയത്. അതേസമയം ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം
-