ദമാസ്കസ്: ജനങ്ങള്‍ക്കു നേരെയുളള സര്‍ക്കാരിന്‍റെ അക്രമം അവസാനിപ്പിക്കണമെന്ന സിറിയക്ക് നല്‍കിയ അന്ത്യശാസനം അറബ് ലീഗിന്‍റെ അവസാനിച്ച നിലക്ക് സമാധാന ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന സിറിയയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അറബ് ലീഗ് വ്യക്തമാക്കി. അന്ത്യശാസനത്തിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. 500 അംഗ നിരീക്ഷകരെ സിറിയയിലേക്ക് അയക്കുമെന്ന അറബ് ലീഗ് നിര്‍ദേശം പിന്‍വലിക്കണമെന്നു സിറിയ ആവശ്യപ്പെട്ടു. എന്നാല്‍ അറബ് ലീഗ് ആവശ്യം തളളി. ജനങ്ങള്‍ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 3,500 കവിഞ്ഞതോടെയാണ് അറബ് ലീഗ് ശക്തമായ നടപടിയുമായി മുന്നോട്ടു പോയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതുള്‍പ്പെടെ അറബ് ലീഗ് മുന്നോട്ടു വച്ച ഉടമ്പടികള്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരുകയയാണ്. ഇതിനെ തുടര്‍ന്ന് സിറിയയെ അറബ് ലീഗില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തെ അന്ത്യശാസനവും നല്‍കിയത്. എന്നാല്‍ പ്രസിസന്ധി തുടരുന്ന സാഹചര്യത്തില്‍ സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച കെയ്റോയില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രശ്നം ദമാസ്കസില്‍ പരിഹരിക്കാനായില്ലെങ്കില്‍ സിറിയയ്ക്കെതിരേ കടുത്ത നടപടികളിലേക്കു പോകാനാണു നീക്കം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, യുദ്ധം