വാഷിംഗ്ടണ്‍ : ഉത്തര കൊറിയയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു പിടിയിലായ പാക് ആണവ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ ഇന്ത്യയ്ക്കും ആണവ വിദ്യ കൈമാറിയിട്ടുണ്ടെന്നു അമേരിക്കന്‍ ആയുധ വിദഗ്ദ്ധന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ആയുധ നിയന്ത്രണ വിദഗ്ദ്ധന്‍ ജോഷുവ പോള്ളക് ആണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വാദത്തിന് ഉപോല്‍ബലകമായി ഏറെയൊന്നും ഇദ്ദേഹത്തിന് പറയാനില്ല. ഖാന്‍ പാക്കിസ്ഥാന് വേണ്ടി വികസിപ്പിച്ച സെന്‍ട്രിഫ്യൂജ് ഇന്ത്യ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജിന് സമാനമാണ് എന്നത് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലേബോയ് മാസികയിലാണ് എന്നത് ഈ വാദത്തിന്റെ ഗൌരവത്തെ പ്രതികൂലമായി ബാധിക്കുന്നതായി കരുതപ്പെടുന്നു.
ഉത്തര കൊറിയയ്ക്ക് യുറേനിയം ബോംബ് നിര്‍മ്മാണത്തിന് സഹായകരമായത് ഖാന്‍ നല്‍കിയ സെന്‍ട്രിഫ്യൂജുകളും മറ്റ് രേഖകളുമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, പാക്കിസ്ഥാന്, വിവാദം