കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച ജോണ്‍സൺ ആൻഡ് ജോൺസൺ കമ്പനി യുടെ വാക്സിന്‍ പരീക്ഷണം നിർത്തി വെച്ചു. കുത്തി വെപ്പ് നടത്തിയ ഒരാളിൽ വിപരീത ഫലം കണ്ടതിനാല്‍ താൽകാലികമായി പരീക്ഷണം നിർത്തി വെക്കുന്നു എന്ന് കമ്പനി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ആ വ്യക്തി യുടെ ആരോഗ്യ നിലയില്‍ മാറ്റം കാണുക യായിരുന്നു. ഇദ്ദേഹത്തിന് ബാധിച്ച രോഗം എന്താണ് എന്ന് വ്യക്ത മായിട്ടില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി യുടെ Ad26. Cov2.S. എന്ന മരുന്നിന്റെ പരീക്ഷണം അവസാന ഘട്ടത്തിലേക്കു കടന്നത് സെപ്റ്റംബര്‍ അവസാന വാര ത്തില്‍ ആയിരുന്നു.
അമേരിക്ക, അർജൻറീന, ബ്രസീൽ, ചിലി, കൊളം ബിയ, മെക്സികോ, പെറു, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ നിന്നുമായി 60,0000 പേരിലാണ് അവസാന ഘട്ട പരീക്ഷണം നടക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ആരോഗ്യം, വാക്സിൻ, വൈദ്യശാസ്ത്രം