സിഡ്‌നി : രാജ്യത്ത് സ്വന്തമായി കൊവിഡ് വാക്സിന് നിര്‍മ്മിച്ച് ഓസ്‌ട്രേലിയന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നു പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ഇതിനു വേണ്ടി അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽ കമ്പനി യുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പു വെച്ചു. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുമായി ചേര്‍ന്ന് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന മരുന്നു കമ്പനി യാണ് അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസ്.
അന്താരാഷ്ട്ര തലത്തില്‍, മൂന്നാംഘട്ട പരീക്ഷണ ത്തില്‍ എത്തി നില്‍ക്കുന്ന അഞ്ചു വാക്‌സിനു കളില്‍ ഒന്നാണ് ഓക്സ് ഫോഡ് വാക്‌സിന്‍. ഇതു വിജയകരം ആയി തീര്‍ന്നാല്‍, വാക്‌സിന്‍ സ്വന്ത മായി നിര്‍മ്മിച്ച് 25 ദല ശക്ഷം വരുന്ന ഓസ്‌ട്രേലി യന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നാണ് പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, ഓസ്ട്രേലിയ, മനുഷ്യാവകാശം, വൈദ്യശാസ്ത്രം