അബുദാബി : ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റുഫോമായ ട്രിപ്പ് അഡ്‌വൈസർ 2025 ലെ ആഗോള റിപ്പോര്‍ട്ടില്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനു എട്ടാം സ്ഥാനം ലഭിച്ചു. ടോപ്പ് ആട്രാക്ഷന്‍സ് വിഭാഗത്തി ലാണ് 25 വിശിഷ്ട ലാൻഡ് മാർക്കുകളില്‍ ആഗോള തലത്തില്‍ ശൈഖ് സായിദ് മസ്ജിദ് എട്ടാം സ്ഥാനത്തു വന്നത്.
എന്നാൽ ഈ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ ആകര്‍ഷണം എന്ന സ്ഥാനം ഗ്രാൻഡ് മസ്ജിദ് നില നിര്‍ത്തി. മേഖലയിലെ ഏറ്റവും മികച്ച 10 സൈറ്റു കളുടെ പട്ടികയില്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഒന്നാം സ്ഥാനത്തു തുടരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: masjid, sheikh-zayed-festival, social-media, അബുദാബി, ആഘോഷം, ബഹുമതി, മതം, യു.എ.ഇ.