അബുദാബി : പുതുക്കിപ്പണിത അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് സഭാ വിശ്വാസി കളെ സാക്ഷികളാക്കി നടന്ന ചടങ്ങുകളിൽ ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂദാശക്കു മുഖ്യ കാർമ്മികത്വം വഹിച്ചു.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത-ബാംഗ്ലൂർ സഹായ മെത്രാ പ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ 25 വർഷമായി ദേവാലയത്തിൽ സേവനം അനുഷ്ടിച്ച മുൻ വികാരിമാർ, ഇതര സഭകളിലെ വികാരിമാർ, മറ്റു ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഉൾപ്പെടെ 3500 ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, st-george-orthodox-church-, ആഘോഷം, ബഹുമതി, മതം, യു.എ.ഇ.