അബുദാബി : യു. എ. ഇ. യുടെ 49-ാം ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി അബുദാബി സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ വേറിട്ട സ്നേഹോ പഹാരം സമര്‍പ്പിച്ചു.
രാജ്യത്തി ന്റെ ചരിത്രവും ഭരണാധി കാരി കളോടുള്ള ആദരവും വരച്ചു കാണിക്കുന്ന സാന്‍ഡ് ആര്‍ട്ട് ചിത്രീ കരിച്ചു കൊണ്ടാണ് വീഡിയോ ഒരുക്കിയത്.
ഇടവക ഈ വര്‍ഷം ‘ഗ്ലോറിയ-2020’ എന്ന പേരില്‍ സംഘടി പ്പിച്ച കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി കൊണ്ടാണ്ചിത്രീകരണം ഒരുക്കിയത്. ഇംഗ്ലീഷിലും അറബിയിലും വിശദാംശ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്ത വീഡിയോക്ക് സമൂഹ മാധ്യമ ങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിവിധ നാടുകളില്‍ നിന്നും ഇവിടെ എത്തി സഹാനു ഭൂതി യോടെ, സാഹോദര്യ ത്തോടെ, സഹി ഷ്ണുത യോടെ, ഏവരും സന്തോഷത്തോടെ സഹവസിക്കാൻ ഈ രാജ്യത്തിന്റെ ഭരണാധി കാരി കൾ കാണിക്കുന്ന വലിയ മനസ്സിന് എന്നും നന്ദിയുള്ളവര്‍ ആയിരിക്കും എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.
ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തു ഉത്സവ ത്തിന്റെ ഭാഗമായി, ഈ രാജ്യ ത്തി ന്റെ അനുഗ്രഹ ത്തിന് വേണ്ടി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ നടത്തുന്ന രണ്ടു മാസത്തെ പ്രാർത്ഥനാ യജ്ഞമായ ഗ്ലോറിയ 2020, ഡിസംബർ 25 ന് സമാപിക്കും എന്ന് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി. ജോബി ജോർജ് എന്നിവർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: st-george-orthodox-church-, ആഘോഷം, മതം, യു.എ.ഇ.