ദുബായ് : വടകര എൻ. ആർ. ഐ. ദുബായ് ചാപ്റ്റർ 23-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘പ്രവാസ ഓർമ്മകൾ’ എന്ന ഓർമ്മക്കുറിപ്പ് പുസ്തകത്തിലേക്ക് രചനകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കുറിപ്പുകൾക്ക് കടത്തനാട് സാഹിത്യ പുരസ്കാരം നൽകും. 2025 നവംബർ രണ്ടിന് നടക്കുന്ന വാർഷിക ആഘോഷ പരിപാടിയിൽ പുസ്‌തകം പ്രകാശനം ചെയ്യും.
താല്പര്യമുള്ളവർ രണ്ട് A 4 സൈസ് പേജുകളിൽ കവിയാത്ത നിങ്ങളുടെ പ്രവാസ ഓർമ്മകൾ 2025 ആഗസ്റ്റ് 25നു മുൻപായി pravasaormakal @ gmail. com എന്ന ഇ-മെയിലിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് 055 573 9284 എന്ന നമ്പറിൽ ബന്ധപ്പെടാം.
- വടകര പ്രവാസോത്സവം
- സമൂഹ വിവാഹം @ വടകര
- വടകര മഹോത്സവം ശ്രദ്ധേയമായി
- വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്റെ നിറവിൽ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, ദുബായ്, പ്രവാസി, സംഘടന, സാഹിത്യം