അബുദാബി : ഫോറം ഫോർ പീസ് പത്താം പതിപ്പ് 2023 നവംബർ 14 മുതൽ 16 വരെ അബുദാബിയില്‍ നടക്കും.യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വ ത്തിലും യു. എ. ഇ. ഫത്‌വ കൗൺസിൽ ചെയർമാനും അബുദാബി ഫോറം ഫോർ പീസ് മേധാവിയുമായ ശൈഖ് അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിലും ഒരുക്കുന്ന പരിപാടിയില്‍ അറബ് മേഖലയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക, അക്കാദമിക്, വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.
യു. എ. ഇ. യുടെ സുസ്ഥിരത വർഷം (Year of Sustainability) എന്നുള്ള പ്രഖ്യാപനവുമായി ഈ വർഷത്തെ പ്രമേയം യോജിക്കുന്നു എന്നുള്ളതാണ് ഒരു സവിശേഷത.
‘സുസ്ഥിര സമാധാനത്തിനായി: വെല്ലുവിളികളും അവസരങ്ങളും’ (For Sustainable Peace: Challenges and Opportunities) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ വർഷത്തെ അജണ്ടയിൽ സുസ്ഥിര സമാധാനം : ആശയങ്ങളും നേട്ടങ്ങളും, സുസ്ഥിര സമാധാനത്തിന്‍റെ ആശയവും യു. എ. ഇ. യുടെ അനുഭവവും, സമകാലിക ആഗോള പ്രതിസന്ധികളും സുസ്ഥിര സമാധാനവും, സുസ്ഥിര വികസനവും മതപരവും സാംസ്കാരികവും ആയ നയതന്ത്രവും പ്രതിരോധ നടപടികളും എന്നിങ്ങനെ നിരവധി പ്രധാന ചർച്ചകൾ ഉൾപ്പെടുന്നു. W A M
- ഇയർ ഓഫ് സസ്റ്റൈനബിലിറ്റി : Today for Tomorrow
- മാനവ സൗഹാർദ്ദ രേഖ : മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പു വെച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ആഘോഷം, യു.എ.ഇ., വിദ്യാഭ്യാസം, സാമൂഹ്യ സേവനം