ദുബായ് : പ്രളയാനന്തര കേരളത്തിന്റെ വികസന ത്തിൽ പ്രവാസി കൾക്കും നിർണ്ണായക പങ്കു വഹി ക്കു വാന്‍ സാധിക്കും എന്ന് ദുബായിൽ ചേർന്ന സാമൂഹിക – സാംസ്കാ രിക പ്രവർ ത്തക രുടെ യോഗം അഭി പ്രായ പ്പെട്ടു.
മലബാർ അടുക്കളയും ലിറ്റററി ലവേഴ്സും കൂടി സംഘ ടിപ്പിച്ച പരി പാടി, പ്രളയ ത്തിൽ മരണ പ്പെവർക്ക് അനു ശോചനം രേഖ പ്പെടുത്തി യാണ് തുട ങ്ങിയത്. റഫീഖ് മേമുണ്ട മോഡറേറ്റർ ആയി രുന്നു. ഇ. കെ. ദിനേ ശൻ വിഷയം അവതരിപ്പിച്ചു.
‘പ്രളയം – പുനർ നിർമ്മാണം ഞങ്ങ ൾക്കും പറയാ നുണ്ട്’ ചര്‍ച്ച യില്‍ വിനിതാ രാജീവ്, യാസർ ഹമീദ്, പി. എ. നൗഷാദ്, പത്മ കുമാർ, അബ്ദുൾ ഖാദർ അരി പ്പാമ്പ്ര, പുന്ന ക്കൻ മുഹമ്മദലി, മുരളി മീങ്ങോത്ത്, കബീർ കട്ട്‌ലാട്ട്, നോയൽ, അഡ്വ. സാജിദ്, മുഹമ്മദലി ചക്കോത്ത്, കുഞ്ഞബ്ദുല്ല കുറ്റി യിൽ, അനസ് പുറക്കാട്, നാസിന ഷംഷീർ, എം. സി. മുഹമ്മദ് തുട ങ്ങിയ വര്‍ സംബ ന്ധിച്ചു.
വലിയ ദുരന്ത ത്തിന്റെ ആഘാത ത്തിൽ നിന്നും മോചനം നേടി കേരളം നവ കേരള ത്തിലേക്ക് പ്രവേശി ക്കു മ്പോൾ അതിൽ പ്രവാസി കൾ ക്കും നിർണ്ണായക പങ്കു കൾ വഹി ക്കാൻ കഴിയും.
അത് കേവലം സാമ്പ ത്തിക സഹായ ങ്ങൾ മാത്ര മല്ല. കേരള ത്തിന്റെ ഭൗതിക സാഹ ചര്യ ങ്ങൾ രൂപ പ്പെടു ത്തുന്ന തിന് ആവശ്യ മായ ആശ യങ്ങൾ നൽകുവാന്‍ പ്രവാസി കൾക്ക് കഴിയും എന്ന് യോഗ ത്തിൽ പങ്കെ ടുത്ത വർ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ജീവകാരുണ്യം, ദുബായ്, പൂര്വ വിദ്യാര്ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം, സാംസ്കാരികം, സാഹിത്യം