അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.
ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.
വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം, സാംസ്കാരികം