അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാ സി കളുടെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് 2017 – 18 വര്‍ഷ ത്തെ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ ഘാടനം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.
ബാച്ച് പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാച്ച് രക്ഷാധി കാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സാ ഹാജി മുഖ്യാ തിഥി ആയിരുന്നു. പ്രവാസി ഭാരതി റേഡിയോ എം. ഡി. കെ. ചന്ദ്ര സേനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കാൽ നൂറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മടങ്ങുന്ന ബാച്ച് മുൻ വൈസ് പ്രസിഡണ്ട് ലത്തീഫ് കുഞ്ഞിമോന് യാത്ര യയപ്പു നൽകി.
ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി പ്രസിഡണ്ട് റസാഖ് ഒരുമനയൂർ, അബു ദാബി മലയാളി സമാജം ഓഡിറ്റർ സി. എം. അബ്ദുൽ കരീം, സമാജം കായിക വിഭാഗം സെക്രട്ടറി എ. എം. അബ്ദുൽ നാസ്സർ, മാസ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ട് മാനേജർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങി യവർ ആശംസകൾ നേർന്നു സംസാ രിച്ചു.
ബാച്ച് അംഗ ങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയ കുട്ടി കളെ യും ബാച്ച് അംഗ വും സാമൂഹ്യ പ്രവർത്ത കനു മായ ദാനിഫ് കാട്ടി പ്പറ മ്പിൽ, ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഇരട്ടപ്പുഴ, സിദ്ധീഖ് കൈത മുക്ക്, യൂസുഫ് യാഹു, രവീന്ദ്രൻ എന്നി വരെയും ആദരിച്ചു. ബാച്ച് ജനറൽ സെക്രട്ടറി ജലീൽ കാര്യാടത്ത് സ്വാഗതവും ട്രഷറർ ബാബു രാജ് നന്ദിയും പറഞ്ഞു.
തുടർന്ന് സംഗീത സംവിധായകൻ നൗഷാദ് ചാവക്കാ ടിന്റെ നേതൃത്വ ത്തിൽ ‘ചാവക്കാട് സിംഗേഴ്സ്’ അവ തരി പ്പിച്ച സംഗീത നിശയും അരങ്ങേറി.
കെ. എച്ച്. താഹിർ, ബഷീർ കുറുപ്പത്ത്, ഷാഹു മോൻ പാലയൂർ, പി. എം അബ്ദുൽ റഹി മാൻ എന്നിവർ പരി പാടി കൾ നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം