അബുദാബി : മലയാളം ഡിജിറ്റല്‍ റേഡിയോ പ്രവാസി ഭാരതി 810 എ. എം. അബു ദാബി യില്‍ നിന്നു പ്രക്ഷേ പണം ആരംഭിക്കുന്നു.
അബുദാബി മീഡിയ സോണ്‍ അതോറിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തി ക്കുന്ന ഡി. ആര്‍. എം. റേഡിയോ പ്രക്ഷേപണ ത്തിന്റെ ഔപ ചാരിക ഉല്‍ഘാടനം വെള്ളി യാഴ്ച വൈകു ന്നേരം 7 നു നാഷണല്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫ് നിര്‍ വ്വഹിക്കും.
മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, എം. എം. ഹസ്സൻ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാ രിക രംഗ ത്തെ പ്രമുഖർ സംബ ന്ധിക്കും.
ഡി. ആർ. എം. സാങ്കേതിക വിദ്യ ഉപ യോഗിച്ചുള്ള ലോക ത്തിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേ പണ മാണ് പ്രവാസി ഭാരതി. വിനോദ ത്തിനും വിജ്ഞാന ത്തിനും പ്രാധാന്യം നൽകി ഇരുനൂറു കിലോ വാട്ട് പ്രക്ഷേപണ ശേഷി യുള്ള നിലയ ത്തിലൂ ടെ പ്രവാസി കളുടെ ശബ്ദ മായി മാറുക യാണ് ലക്‌ഷ്യം എന്നും ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ അറി യിച്ചു.
എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഇതു ലഭ്യമാണെന്നു എം.ഡി. യും ജനറൽ മാനേജരു മായ കെ. ചന്ദ്രസേന നും പറഞ്ഞു. മാനേജിംഗ് പാര്‍ട്‌ണര്‍ നാദാ അല്‍ മമാരി, വിനോദ് മാജിദ്, വാസു മനോഹരന്‍, മൊഹ്‌സിന്‍ ഹബീബ് എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മാധ്യമങ്ങള്‍