അബുദാബി : ഡൈവര്‍മാരുടെ മൊബൈൽ ഫോണ്‍ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ രീതികള്‍ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അബുദാബി പോലീസ് പ്രസിദ്ധീകരിച്ചു. മലയാളം അടക്കം നാലു ഭാഷകളിൽ ഇത് ലഭ്യമാണ്.
#فيديو | #شرطة_أبوظبي : الرصد الآلي لمخالفات استعمال الهاتف وعدم ربط حزام الأمان أثناء القيادة تبدأ الأول من يناير 2021م وذلك لتعزيز مستويات الأمان والحفاظ على سلامة مستخدمي الطرق والسائقين والركاب pic.twitter.com/Jhi1N988bW
— شرطة أبوظبي (@ADPoliceHQ) December 25, 2020
യാത്രയും അതോടൊപ്പം റോഡുകളും കൂടുതൽ സുരക്ഷിതവും അപകട രഹിതവും ആക്കി മാറ്റുവാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വെഹിക്യുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാര്‍ സംവിധാനം സ്ഥാപിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) സഹായത്തോടെ വാഹനങ്ങൾക്ക് ഉള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. മാത്രമല്ല അതോടൊപ്പം വാഹന ഉടമക്ക് എസ്. എം. എസ്. ആയി വിവരം അറിയിക്കുകയും ചെയ്യും.
- pma