ദുബായ് : വാഹന അപകട നിരക്കി ലെ വര്‍ദ്ധ നവും അപകട ങ്ങളിൽ പ്പെ ടുന്നത് അധികവും ഇരു ചക്ര വാഹന ങ്ങള്‍ ആയതു കൊണ്ടും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍ സ്പോര്‍ട്ട് അഥോ റിറ്റി (ആർ. ടി. എ.) ഡെലിവറി വാഹന ങ്ങൾക്ക് നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കുന്നു.
2017 ജൂൺ 6 മുതലാണ് ചട്ടങ്ങൾ നിലവിൽ വരുക. അന്നേ ദിവസം മുതല്‍ നിയമം നടപ്പില്‍ ആവുമെങ്കിലും 2018 മാർച്ച് 6 വരെ ഇതി നായി സമയം അനുവദിക്കും എന്ന് ആർ. ടി. എ. ലൈസൻസിംഗ് സി. ഇ. ഒ. അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ അറിയിച്ചു.
ദുബായ് പൊലീസ്, ദുബായ് നഗര സഭ, സാമ്പത്തിക വികസന വിഭാഗം (ഡി. ഇ. ഡി) എന്നിവ യുടെ സഹകര ണത്തോടെ യാണ്‍ പുതിയ നിയന്ത്രണ ങ്ങള്‍ കൊണ്ടു വരുന്നത്. പുതിയ നിയമം അനു സരിച്ച് വാഹന ങ്ങളില്‍ സാധന ങ്ങൾ സൂക്ഷി ക്കുവാ നായി സ്ഥാപി ക്കുന്ന പെട്ടി കളുടെ വലിപ്പ ത്തിലും രൂപ ത്തിലും മാറ്റം വേണ്ടി വരും.
ഡെലിവറി വാഹന ങ്ങളില്‍ ഘടി പ്പിക്കുന്ന പെട്ടി കളുടെ വലുപ്പ ത്തിലും ഘടന യിലും പ്രത്യേക നിഷ്കര്‍ഷ കളുണ്ട്. ഇവ വാഹന ത്തിൽ വെൽഡു ചെയ്ത് ഘടി പ്പി ക്കുന്ന തിനു പകരം ആണി അടിച്ച് ഉറപ്പി ച്ചിരി ക്കണം. അറ്റം കൂർത്തു നിൽക്കരുത്. പുറം ഭാഗം പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച പെട്ടി കളിൽ എല്ലാ വശ ങ്ങളിലും റിഫ്ല ക്ടറു കളും ലൈറ്റു കളും വേണം. 20 മീറ്റർ അകലെ നിന്ന് വായി ക്കാവുന്ന വിധം വ്യക്ത മായി സ്ഥാപന ത്തിന്റെ പേരും മറ്റു വിവര ങ്ങളും രേഖ പ്പെടു ത്തിയി രിക്കണം.
നിബന്ധനകൾ നടപ്പിൽ വരുത്തുന്ന ചുമതല ദുബായ് പൊലീസ് നിർവ്വഹിക്കും. പെട്ടികളുടെ ഘടനയും അവയിൽ വിതരണം ചെയ്യാവുന്ന വസ്തു ക്കളും സംബ ന്ധിച്ച കാര്യ ങ്ങൾ നഗര സഭ തീരു മാനിക്കും, സ്ഥാപന ങ്ങളെ ഇക്കാര്യ ങ്ങൾ അറി യിക്കു കയും നിഷ്കർഷിക്കുകയും ചെയ്യുന്ന ചുമതല സാമ്പ ത്തിക വികസന വിഭാഗം (ഡി. ഇ. ഡി.) ഏറ്റെടു ത്തി ട്ടുണ്ട്.
- ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള് കൂടുന്നു
- ഭക്ഷ്യ വിതരണ ബൈക്കുകള്‍ക്ക് പുതിയ നിബന്ധനകള്‍
- ഇരു ചക്ര വാഹന യാത്ര ക്കാരുടെ അശ്രദ്ധക്ക് 200 ദിര്‍ഹം പിഴ
- തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന് 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഗതാഗതം, തൊഴിലാളി, ദുബായ്, നിയമം, പോലീസ്, യു.എ.ഇ.